സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളിലേക്ക്? കൊവിഡ് അവലോകനയോഗം ഇന്ന്
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ആൾക്കൂട്ട നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.
രോഗം തീവ്രമാകുന്നില്ലെങ്കിലും ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്നാണ് ആരോഗ്യവിദഗ്‌ധർ ചൂണ്ടികാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങളെ പറ്റി ആലോചിക്കുന്നത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.