സഹോദരനിൽ നിന്നും ഗർഭിണിയായി പതിനഞ്ചുകാരിയുടെ ഗർഭഛിദ്രത്തിന് ഹൈക്കോടതി അനുമതി

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 22 മെയ് 2023 (18:08 IST)
സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി. മെഡിക്കല്‍ സങ്കീര്‍ണ്ണതകളും സാമൂഹ്യ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ഉത്തരവ്.

32 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭവുമായി മുന്നോട്ട് പോകുന്നത് കുട്ടിക്ക് ശാരീരികമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ കുട്ടി നേരിടേണ്ട സാമൂഹികമായ സങ്കീര്‍ണ്ണതകളും കോടതി പരിഗണനയിലെടുത്തു. ഗര്‍ഭഛിദ്രവുമായി മുന്നോട്ട് പോകാന്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി. കുട്ടിയുടെ പിതാവാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :