അഭിറാം മനോഹർ|
Last Modified ഞായര്‍, 21 മെയ് 2023 (09:04 IST)
സംസ്ഥാനത്ത് ചൂട് കനക്കുന്നു. സാധാരണ താപനിലയേക്കാള്‍ 2 ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ സെല്‍ഷ്യസ് വരെ
താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈര്‍പ്പമുള്ള വായുവുള്ള മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെല്ലാം ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഇത് തുടരും.
ഇതിനിടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലവര്‍ഷം ജൂണ്‍ നാലോട് കൂടി സംസ്ഥാനത്ത് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.