സംസ്ഥാനത്ത് സ്വർണവിലയിൽ വർധന, പവന് 280 രൂപ കൂടി

അഭിറാം മനോഹർ| Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (12:38 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന, തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിലാണ് മാറ്റമുണ്ടായത്. പവന് 280 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇപ്പോള്‍ 53,720 രൂപയാണ്. ഗ്രാമിന് 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6715 രൂപയാണ്.

ഈ മാസം ആദ്യത്തില്‍ പവന്‍ വില 53,560 രൂപയില്‍ എത്തിയിരുന്നു. പിന്നീട് കുറഞ്ഞും മാറ്റമില്ലാതെ തുടര്‍ന്നതിനും ശേഷമാണ് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നത്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :