1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Flood; We shall overcome

മകന്റെ ക്യാൻസർ ചികിത്സക്കായി കരുതിവച്ച പണം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങി പിതാവ്

പിണറായി വിജയൻ
മകന്റെ ചികിത്സക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങി അടൂര്‍ സ്വദേശി അനസ്. പ്രളയക്കെടുതിയിൽ ദുരുതം അനുഭവിക്കുന്നവർക്ക് താങ്ങായി മാറട്ടെ തന്റെ ഈ തുകയെന്നാണ് അനസ് പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്‌ അനസ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
 
ഫേസ്ബുക്ക് പോസ്റ്റ്:
 
വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCCയില്‍ അഡ്മിറ്റാകുവാണ്.
 
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ
 
ചികിത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേര്‍ സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു …..
 
അതിജീവിക്കും നമ്മുടെ കേരളം …
അടുത്ത ലേഖനം
'ചെറുപ്പത്തില്‍ കുളിക്കാന്‍ പോയപ്പോള്‍ മുതലക്കുഞ്ഞിനെ പിടിച്ചുകൊണ്ട് വീട്ടില്‍ വന്നു, അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് അമ്മ പറഞ്ഞപ്പോള്‍ തിരികെ വിട്ടു; ഡിസ്‌ക്കവറി ചാനല്‍ പരിപാടിയില്‍ വാചാലനായി മോദി