'സുരേന്ദ്രാ എന്നവസാനിപ്പിക്കും ഈ കുത്തിത്തിരുപ്പ്'; രക്ഷാപ്രവർത്തനത്തിനിടെ മരണം വരിച്ച ലിനുവിനെ ആർഎസ്എസ് ആക്കി; വിമർശനം

കേരളത്തെ ഒന്നാകെ ദുഖത്തിലാഴ്ത്തിയതായിരുന്നു ദുരിതാശ്വാസക്യാംപിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ കോഴിക്കോട് കുണ്ടായിത്തോടുള്ള ലിനുവിന്റെ മരണം.

Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2019 (09:04 IST)
കേരളത്തെ ഒന്നാകെ ദുഖത്തിലാഴ്ത്തിയതായിരുന്നു ദുരിതാശ്വാസക്യാംപിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ കോഴിക്കോട് കുണ്ടായിത്തോടുള്ള ലിനുവിന്റെ മരണം. ഇപ്പോൾ ലിനുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ ഒന്നും ഉരിയാടിയില്ലെന്ന ബിജെപി നേതാവ് ഇട്ട പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനത്തിനിടയാക്കുന്നത്.

സ്വന്തം ജീവൻ സഹജീവികൾക്കു വേണ്ടി ബലി നൽകിയത് ഒരു ആർഎസ്എസ് പ്രവർത്തനകനായതുകൊണ്ട് മാത്രമാണ് പിണറായി ഇങ്ങനെ ചെയ്തത്. ഇത്രയും നീചമായ ഒരു മനസ്സ് ഒരു ഭരണാധികാരിക്കുണ്ടാകുന്നത് ഈ നാടിന്റെ ദുർഗ്ഗതിയാണെന്നാണ് സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്. സുരേന്ദ്രന്റെ ഈ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :