'അഞ്ച് കോടി തള്ളിയതല്ല, അമ്മ നൽകിയത് 5 കോടി 90 ലക്ഷം’ - ടിനി ടോം

Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (11:09 IST)
കഴിഞ്ഞ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് അതിവേഗത്തിൽ സഹായം എത്തിക്കാൻ അധികൃതർക്ക് സാധിച്ചില്ലെന്ന നടൻ ധർമജൻ ബോൾഗാട്ടിയുടെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തിയ നടൻ ടിനി ടോമിനെതിരെ സോഷ്യൽ മീഡിയകളിൽ പരക്കെ ആക്രമണമായിരുന്നു നടന്നത്.

കഴിഞ്ഞ തവണ താരസംഘടനയായ അഞ്ച് കോടിരൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതെന്നും എന്നാല്‍ പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നും ടിനി ടോം. പറഞ്ഞിരുന്നു. അഞ്ച് കോടി അല്ല വെറും ലക്ഷങ്ങളാണ് അമ്മ നൽകിയതെന്ന് ചിലർ വാദിച്ചു. എന്നാൽ, സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

‘അഞ്ച് കോടിയല്ല അമ്മ കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അഞ്ച് കോടി തള്ളിയതല്ല. അഞ്ച് കോടി 90 ലക്ഷമുണ്ട്. അതിന്റെ ബില്ലു കാര്യങ്ങളും അമ്മയുടെ സംഘാടകര്‍ അറിയിക്കും. അത് കണക്ക് പറഞ്ഞതല്ല. സഹജീവികള്‍ക്ക് വീടു കിട്ടണം. അത്രേയുള്ളു. കാരണം പ്രളയം അനുഭവിച്ച ഒരാളാണ് ഞാന്‍. അതിനാല്‍ തന്നെ എന്റെ സമയം നോക്കി ഞാനും സഹായിക്കുന്നുണ്ട്. പല രീതിയും ആള്‍ക്കാര്‍ പ്രതികരിച്ചു, കുഴപ്പമില്ല. ചിലര്‍ എന്റെ അമ്മയ്ക്ക് വരെ വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നാലും കുഴപ്പമില്ല. ഞാനെന്റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കും.’ ഫെയ്‌സ്ബുക്ക് ലൈവില്‍ ടിനി ടോം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :