1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 21 Covid cases confirmed in Tvm relief camp

തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പിൽ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദുരിതാശ്വാസ ക്യാമ്പ്
തിരുവനന്തപുരം വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിൽ 21 പേർക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി.വലിയുതറ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
 
ഇവിടെയുള്ള 50 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 21 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പ്രായമായവരും കുട്ടികളും ഉൾപ്പെടുന്നു.എഴുപതോളം പേരാണ് ക്യാമ്പില്‍ ആകെയുള്ളത്. രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ പരിശോധന നാളെ നടത്തും. കൊച്ചുതുറയിലെ വൃദ്ധസദനത്തിലും സമാനമായി അന്തേവാസികളടക്കം 35 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
അടുത്ത ലേഖനം
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്