'തുടര്‍ഭരണം താമരത്തണലില്‍' എന്ന് വീക്ഷണം, പിണറായി സൂപ്പര്‍മാനെന്ന് മനോരമ; ഇന്നത്തെ പത്രങ്ങളിലൂടെ

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 3 മെയ് 2021 (13:04 IST)

കനത്ത പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ല യുഡിഎഫും കോണ്‍ഗ്രസും. ഈ പരാജയത്തെ എങ്ങനെ ന്യായീകരിക്കുമെന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ബിജെപി സഹായത്തോടെയാണ് എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതെന്നാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പറയുന്നത്. 'തുടര്‍ഭരണം താമരത്തണലില്‍' എന്നാണ് വീക്ഷണം ദിനപത്രത്തില്‍ ഇന്നത്തെ തലക്കെട്ട്. സംസ്ഥാനമാകെ ബിജെപി വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ഒഴുകിയെന്നാണ് വീക്ഷണത്തില്‍ പറയുന്നത്.

പിണറായി വിജയനെ സൂപ്പര്‍മാന്‍ ആക്കിയിരിക്കുകയാണ് മലയാള മനോരമ. 'വിജയ് സൂപ്പര്‍' എന്നാണ് മനോരമയുടെ ഇന്നത്തെ തലക്കെട്ട്. 'വിജയതരംഗം' എന്നാണ് മാതൃഭൂമി എല്‍ഡിഎഫ് ജയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

'രണ്ടാം വിജയതരംഗം' - മംഗളം

'വിജയ തുടര്‍ച്ച' - മെട്രോ വാര്‍ത്ത

'ചരിത്രം കുറിച്ച് തുടര്‍ഭരണം
ഇടതുതരംഗം' - ദീപിക

'ക്യാപ്ടന്‍, ദ ഗ്രേറ്റ്' - കേരള കൗമുദി

'ചുവന്ന കേരളം' - ജനയുഗം

'ചരിത്ര വിജയന്‍' - മാധ്യമംസിപിഎം പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ ഇഎംഎസ് നമ്പൂതിരിപ്പാട്, ഇ.കെ.നായനാര്‍, വി.എസ്.അച്യുതാനന്ദന്‍ എന്നിവര്‍ക്കൊപ്പം പിണറായിയുടെ ചിത്രം നല്‍കിയ മുഖചിത്രമാണ് ഉള്ളത്. 'ഉയരേ കേരളം' എന്നാണ് ആദ്യ പേജിലെ തലക്കെട്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :