അനുബന്ധ വാര്‍ത്തകള്‍
- പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ
- അറസ്റ്റ് നീക്കം നേരത്തെ ചോർന്നു ? ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ, ഐസിയുവിലേയ്ക്ക് മാറ്റും, മുൻകൂർ ജാമ്യം തേടിയേക്കുമെന്ന് സൂചന
- പാലാരിവട്ടം പാലം അഴിമതി: വിജിലൻസ് സംഘം ഇബ്രാംഹിംകുഞ്ഞിന്റെ വീട്ടിൽ
- വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്: ശിവശങ്കറിനെ ഇന്ന് വിജിലൻസ് ചോദ്യംചെയ്യും
- അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഉണ്ടയില്ലാ വെടിയുമായി തോമസ് ഐസക്ക്: രമേശ് ചെന്നിത്തല
ബാർക്കോഴ കേസ്: രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി
തിരുവനന്തപുരം: ബാർക്കോഴകേസിൽ ബാറുടമ ബിജു രമേശിന്റെ ആരോപണത്തിൽ പ്രതിപാക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി അനുമതി നൽകി. മുൻ മന്ത്രി വിഎസ് ശിവാകുമാർ, കെ ബാബു എന്നിവർക്കെതിരെയും അന്വേഷണം നടത്തും. ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ അനുമതി നൽകിയിരിയ്ക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിയ്ക്കും എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണത്തിലേയ്ക്ക് കടക്കുക, രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും, കെ ബാബുവിന് 50 ലക്ഷം രൂപയും, വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും കോഴ നൽകി എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. അതേസമയ്മ് ബാർ കോഴ കേസിൽനിന്നും പിൻമാറാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ബിജു രമേശിന്റെ ആരോപണത്തിൽ അന്വേഷണമില്ല.