അനുബന്ധ വാര്‍ത്തകള്‍
- ശബ്ദസന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണം: അന്വേഷണം ആവശ്യപെട്ട് ജയിൽ ഡിജിപിയ്ക്ക് ഇഡിയുടെ കത്ത്
- തിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിക്കുന്നതിന് കത്ത് 23നകം സമര്‍പ്പിച്ചാല്‍ മതി
- ബാർക്കോഴ കേസ്: രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി
- ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും
- ഡൽഹിയിൽ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവർക്കും തുപ്പുന്നവർക്കും 2,000 രൂപ പിഴ
തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലുള്ളത് 5525പേര്; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 393പേര്‍ക്ക്
തിരുവനന്തപുരത്ത് ഇന്നലെ 393 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 611 പേര് രോഗമുക്തരായി. നിലവില്‍ 5,525 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. വര്‍ക്കല സ്വദേശിനി ആനന്ദവല്ലി(64), നഗരൂര്‍ സ്വദേശിനി സുഹറാ ബീവി(76), കടയ്ക്കാവൂര്‍ സ്വദേശി സുരേഷ്(53) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 285 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഏഴുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,872 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,664 പേര് വീടുകളിലും 132 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,639 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
അടുത്ത ലേഖനം