1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala education news

ഹയര്‍സെക്കന്ററി പുനര്‍മൂല്യനിര്‍ണയത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം

Education
ഹയര്‍സെക്കന്ററി പുനര്‍മൂല്യനിര്‍ണയത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയത്തിന് 500രൂപയും ഉത്തരക്കടലാസിന്റെ പകര്‍പ്പിന് 300രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100രൂപയുമാണ് ഫീസ്. എന്നാല്‍ ഇരട്ട മൂല്യ നിര്‍ണയം നടത്തിയ ഫിസിക്‌സ്, കെമസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് പുനര്‍ മൂല്യനിര്‍ണയം ഉണ്ടായിരിക്കില്ല.
 
സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്കുപുറമേ മൂന്നു വിഷയങ്ങള്‍ക്കു കൂടി ഇംപ്രൂവ്‌മെന്റ് ചെയ്യുന്നതിനുള്ള അവസരമുണ്ട്.
അടുത്ത ലേഖനം
കടത്തിയ സ്വർണം യുഎഇ കോൺസലേറ്റിൽ എത്തിച്ചത് 12 തവണ