1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Maharashtra Man Released Snake At Petrol Pump

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല, കുപിതനായ യുവാവ് പെട്രോള്‍ പമ്പില്‍ പാമ്പിനെ തുറന്നുവിട്ടു

Maharashtra
കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ പമ്പ് അധികൃതര്‍ വിസമ്മതിച്ചതില്‍ രോഷാകുലനായ യുവാവ് പെട്രോള്‍ പമ്പില്‍ പാമ്പിനെ തുറന്നുവിട്ടു. മുംബൈ മല്‍ക്കാപുര്‍ റോഡിലെ ചൌധരി പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്.
 
പാമ്പ് പെട്രോള്‍ പമ്പിനുള്ളില്‍ ഇഴഞ്ഞുതുടങ്ങിയതോടെ ജീവനക്കാര്‍ പരിഭ്രാന്തരായി ഓട്ടം തുടങ്ങി. പമ്പിന്‍റെ പ്രവര്‍ത്തനവും കുറച്ചുനേരത്തേക്ക് താറുമാറായി. ഒടുവില്‍ പാമ്പുപിടുത്തക്കാര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
 
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പാമ്പിനെ തുറന്നുവിട്ടിട്ട് ഓടി രക്ഷപ്പെട്ട യുവാവിനായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇയാള്‍ പാമ്പുപിടുത്തക്കാരനാണെന്നാണ് നിഗമനം.
അടുത്ത ലേഖനം
ഗെഹ്‌ലോത്തിനോട് പരസ്യപ്രസ്‌താവന നിർത്താൻ ആവശ്യം: സച്ചിനെ തിരിച്ചെത്തിക്കാൻ നേരിട്ടിടപെട്ട് രാഹുൽ ഗാന്ധി