ശ്രീനു എസ്|
Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (12:36 IST)
കേരളത്തിലെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തിയറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാവുകയാണ്. 28 ആം തീയതി മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കുന്നതിനാണ്
നിലവില്‍ നിദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 28നു ആരംഭിക്കാനിരുന്ന ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
പ്രാക്ടിക്കല്‍ പരീക്ഷകള്‍ താത്ക്കാലികമായി മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.