അനുബന്ധ വാര്‍ത്തകള്‍
- 13കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജിവനോടെ കുഴിച്ചുമൂടി പിതാവിന്റെ സുഹൃത്ത്
- മോഷ്ടിച്ച കാറില്‍ കുഞ്ഞ്; കുഞ്ഞിനെ ഒറ്റയ്ക്കിരുത്തിയതിന് മാതാവിനെ ശകാരിച്ച് കള്ളന്; പൊലീസില്‍ പറയുമെന്ന് ഭീഷണിയും
- കോഴികൾ കൂട്ടത്തോടെ ചാവുന്നു, ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി ഭീതി, സാംപിളുകൾ പരിശോധനയ്ക്കയച്ചു
- സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്സിനു രജിസ്റ്റര്‍ ചെയ്തത് 4,59853 ആരോഗ്യപ്രവര്‍ത്തകരും മുന്നണി പോരാളികളും
- കൊവിഡ് വാക്സിന് ഇന്നലെ സ്വീകരിച്ചത് 8548 ആരോഗ്യപ്രവര്‍ത്തകര്‍
രണ്ടംഘട്ട കുത്തിവെപ്പിനായുള്ള 21 ബോക്സ് കോവിഡ് വാക്സിന് ഇന്ന് കേരളത്തിലെത്തും
രണ്ടംഘട്ട കുത്തിവെപ്പിനായുള്ള 21 ബോക്സ് കോവിഡ് വാക്സിന് ഇന്ന് കേരളത്തിലെത്തും. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തിലാണ് വാക്സിന് നെടുമ്പാശേരിയിലെത്തുന്നത്. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണിത്. കൂടാതെ എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒമ്പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സും എന്ന നിലക്കാണ് വിതരണം ചെയ്യുക. സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് കേരളത്തിന് അനുവദിച്ചത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്സിനുകളാണ് ലഭിക്കുന്നത്.
കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്സിന് വിതരണത്തിന് നേതൃത്വം നല്‍കുന്നത്. ലക്ഷദ്വീപിലേക്കുള്ള വാക്സിന് ഹെലികോപ്റ്ററിലാണ് കൊണ്ടുപോകുന്നത്. അതേസമയം കോഴിക്കോട്ടേക്കുള്ള വാക്സിന് റോഡ് മാര്‍ഗം റീജിയണല്‍ വാക്സിന് കേന്ദ്രത്തിലേക്ക് മാറ്റും.