"കുതിച്ചുയർന്ന് കൊവിഡ് കണക്ക്" സംസ്ഥാനത്ത് ഇന്ന് 22414 പേർക്ക് രോഗം സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41%

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (19:07 IST)
സംസ്ഥാനത്ത് ഇന്ന് 22414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകനയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇതാദ്യമായാണ് ഇരുപതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.

സംസ്ഥാനത്ത് മൂന്ന് ലക്ഷം പേർക്ക് നടത്തിയ കൂട്ടപരിശോധനയിലെ 1,35,631 സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ്
22414 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 18.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :