ജ്ഞാനപീഠ ജേതാവും പ്രമുഖ കവിയുമായ ശംഖ ഘോഷ് കൊവിഡ് ബാധിച്ച് മരിച്ചു

അഭിറാം മനോഹർ| Last Updated: ബുധന്‍, 21 ഏപ്രില്‍ 2021 (17:07 IST)
പ്രമുഖ ബംഗാളി എഴുത്തുകാരൻ ശംഖ ഘോഷ് അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. 89 വയസായിരുന്നു.

ബംഗാളിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന കവിയും നിരൂപകനുമാണ് ശംഖ ഘൊഷ്. ബംഗാളി സാഹിത്യത്തിന്റെ ഭാവുകത്വത്തെ നവീകരിച്ച കവികളിലൊരാളായാണ് ശംഖ ഘോഷിന്റെ സ്ഥാനം. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാടുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം,തുടങ്ങി ശ്രേഷ്ഠമായ പുരസ്‌കാരങ്ങൾക്കൊപ്പം പദ്‌മഭൂഷൺ നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്. ജ്ഞാനപീഠ പുരസ്‌കാര ജേതാവ് കൂടിയാണ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :