സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൂടി കൊവിഡ്, പരിശോധിച്ചത് 34,689 സാമ്പിളുകൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2020 (18:17 IST)
സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. ഇതുവരെ ആകെ 62,62,476 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.അതേസമയം 21 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇന്ന് റിപ്പോർട്ട് ചെയ്‌തതിൽ 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :