സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്, 23 മരണം, 6486 പേർക്ക് സമ്പർക്കം വഴി രോഗം

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2020 (18:14 IST)
സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ 50154 സാമ്പിളുകളാണ് പരിശോധിച്ചത്. 23 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. അതേസമയം 7082 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത്.

നിലവിൽ സംസ്ഥാനത്ത് 94517 ചികിത്സയിലുണ്ട്.6486 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 1049 പേരുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 128 പേർ ആരോഗ്യപ്രവർത്തകരാണ്. രണ്ട് ജില്ലകളിൽ ഇന്ന് 1200 ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.കോഴിക്കോട്ട് 1246 ഉം എറണാകുളത്ത് 1209 ഉം പേര്‍ക്കാണ് രോഗബാധയുണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :