അധികാരത്തിലെത്തിയാൽ ഒരു കോടിയിലേറെ പേർക്ക് പൗരത്വം നൽകുമെന്ന് ജോ ബൈഡൻ

അഭിറാം മനോഹർ| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (15:14 IST)
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഒരു കോടി പത്ത് ലക്ഷം പേർക്ക് പൗരത്വം നൽകുമെന്ന പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ. കൊറോണ വൈറസിനെ തുരത്തുന്നതല്ലാതെ മുന്‍ഗണനാ പട്ടികയില്‍ ഉള്ളത് ഒരു കോടി പത്ത് ലക്ഷം പേരുടെ പൗരത്വം എന്നതാണെന്നും വ്യക്തമാക്കി.

കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബില്‍ കൊണ്ടുവരുമെന്നും ഈ ബില്‍ അനുസരിച്ച് 11 മില്യൺ പേർക്ക് പൗരത്വം ലഭിക്കുമെന്നുമാണ് ജോ ബൈഡന്റെ പ്രഖ്യാപനം. മഹാമാരിയെ ശരിയായ രീതിയിൽ പ്രതിരോധിച്ച ശേഷമാകും പദ്ധതികൾ ആവിഷ്‌കരിക്കുകയെന്നും ബൈഡൻ പറഞ്ഞു.215000 അമേരിക്കക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തക്കതായ നടപടികള്‍ കൃത്യസമയത്ത് ട്രംപ് സ്വീകരിക്കാത്തതാണ് കാര്യങ്ങൾ ഇത്രയും വഷളാവുന്നതിനിടയാക്കിയതെന്നും ബൈഡൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :