1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Malayali nurse died covid

ഒമാനില്‍ മലയാളി നേഴ്സ് കോവിഡ് ബാധിച്ച് മരിച്ചു

Covid
ഒമാനില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ബ്ലസി തോമസ് (37) ആണ് മരിച്ചത്. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യവേ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ആരോഗ്യപ്രവര്‍ത്തകയാണിവര്‍. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 
തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതോടെ ചികിത്സക്കായി മസ്‌കറ്റിലെ റോയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഭര്‍ത്താവ് സാം ജോര്‍ജും രണ്ടു മക്കളും മസ്‌കറ്റിലെ സ്ഥിരതാമസക്കാരാണ്.
അടുത്ത ലേഖനം
ഭിന്നശേഷി മേഖലയിലെ ശാക്തീകരണത്തിനുളള ദേശീയ അവാര്‍ഡിന് 22 വരെ അപേക്ഷിക്കാം