1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala covid updates

40,000 ടെസ്റ്റുകളിൽ നിന്ന് 14,000ത്തിലേക്ക്, സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കുറവ്

കൊവിഡ്
സംസ്ഥാനത്തെ കൊവിഡ് പരിശോധനയിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,137 സാമ്പിളുകൾ മാത്രമാണ് സംസ്ഥാനത്ത് നടത്തിയത്. കഴിഞ്ഞ ആഴ്‌ച 40,000ത്തിലധികം ടെസ്റ്റുകൾ നടന്ന ദിവസങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് ടെസ്റ്റുകളുടെ എണ്ണം 14,000ത്തിലേക്ക് ചുരുക്കിയിരിക്കുന്നത്.
 
ഇന്നലെയും ഇന്നുമായി ഇരുപതിനായിരത്തിൽ താഴെ ടെസ്റ്റുകൾ മാത്രമാണ് സംസ്ഥാനത്ത് നടത്തിയത്. ഞായറാഴ്‌ച 27,908 ടെസ്റ്റുകൾ നടത്തിയിരുന്നു. ശനിയാഴ്‌ച ഇത് 34,988ഉം വെള്ളിയാഴ്‌ച ഇത് 41,860 ആയിരുന്നു.
അടുത്ത ലേഖനം
ഒരു മാസത്തിനുള്ളില്‍ ഒരേ പാമ്പ് 8 തവണ കടിച്ചു, ഒരു അത്‌ഭുതബാലന്‍റെ കഥ