കോവിഡുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്‍മാരും മുന്നോട്ടുവരണം: മുഖ്യമന്ത്രി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (07:33 IST)
കോവിഡുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പൊലീസിന് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്‍മാരും ഇതിനായി സ്വയം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഇങ്ങനെ നിയോഗിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവരുടെ കഴിവും പരിചയസമ്പത്തും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. സാമൂഹിക അകലം പാലിക്കല്‍, മാസ്‌കിന്റെ ശരിയായ ഉപയോഗം, രോഗപരിശോധനയ്ക്ക് സ്വയം മുന്നോട്ടുവരേണ്ടതിന്റെ ആവശ്യകത എന്നിവ പ്രചരിപ്പിക്കുന്ന ക്യാമ്പയിന്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :