1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala covid update

നേരിയ ആശ്വാസം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 702 പേര്‍ക്ക്, 745പേര്‍ക്ക് രോഗമുക്തി

Kerala
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ രോഗമുക്തി നേടി. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഉറവിടമറിയാത്തത് 35 കേസുകളാണ് ഇന്ന് ഉള്ളത് .വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. 43ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം ബാധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10,054.
 
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 1. രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂര്‍ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53.
അടുത്ത ലേഖനം
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും; തലസ്ഥാന നഗരം പൂര്‍ണമായും അടച്ചിടില്ലെന്ന് മേയര്‍