അനുബന്ധ വാര്‍ത്തകള്‍
- ഇന്നുമുതല്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്നാട്
- കൊവിഡ് പരിശോധനയുടെ പേരില്‍ കൊള്ള: തിരുവനന്തപുരം വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 3200 രൂപ!
- കടകളിൽ പ്രവേശിക്കാൻ ഇനി 3 നിബന്ധനകൾ, ടിപിആറിന് പകരം ഡബ്ല്യുഐപിആർ
- നാളെ മൂന്ന് ലക്ഷം കൊവിഡ് പരിശോധനകള്‍ നടത്തും; നിയന്ത്രണങ്ങളില്‍ ഇളവില്ല
- സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും
ആർടിപിസിആർ 300 രൂപ, ആന്റിജൻ 100 രൂപ: കൊവിഡ് പരിശോധനകൾക്ക് നിരക്ക് കുറച്ചു
സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്സ്.എല്‍., ഡബിള്‍ എക്സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.