സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 മെയ് 2020 (17:16 IST)
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ.കാസർകോട് നിന്നും നാല് പേർക്കും പാലക്കാട്,മലപ്പുറം,വയനാട് ജില്ലകളിൽ നിന്നായി ഓരോ ആളുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കാസര്‍കോട് ജില്ലയിലെ നാലുപേര്‍ മഹാരാഷ്ട്രയില്‍നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍നിന്നും മലപ്പുറത്തുള്ളയാൾ കുവൈത്തിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ വന്നവരാണ്. വയനാട് രോഗം സ്ഥിരീകരിച്ചിരിക്കുന്ന വക്തിക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്.അതേ സമയം ഇന്ന് ഒരു നെഗറ്റീവ് കേസും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

നിലവിൽ 489 പേരാണ് ഇതുവരെ സംസ്ഥാനത് കൊവിഡ് മോചിതരായത്. നിലവിൽ 27 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട്സ്പോട്ടായി ഉൾപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 34 ആയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :