ട്രെയിൻ യാത്രക്കാർക്കുള്ള മാർഗനിർദേശം പുറത്തിറക്കി കേന്ദ്രസർക്കാർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 മെയ് 2020 (15:52 IST)
കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്ര നടത്തുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി.കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

കേന്ദ്ര നിർദേശം അനുസരിച്ച് ടിക്കറ്റ് ഉറപ്പായ യാത്രക്കാരെ മാത്രമെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.ഇത്തരം യാത്രക്കാരെ എത്തിക്കുന്നതിനും ഇവർക്ക് പോകാനും മാത്രമെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കു. യാത്രാക്കാരെല്ലാം പരിശോധനയ്‌ക്ക് വിധേയരാവണമെന്നും രോഗമില്ലാത്തവരെ മാത്രമെ യാത്ര ചെയ്യാൻ അനുഇവദിക്കാവുവെന്നും നിർദേശത്തിൽ പറയുന്നു.

എല്ലാ യാത്രക്കാരും
മുഖാവരണം ധരിക്കണം. എല്ലാ സ്റ്റേഷനുകളിലും യാത്രക്കാർക്ക് ഹാൻഡ് നൽകണമെന്നും കേന്ദ്ര നിർദേശത്തിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :