രേണുക വേണു|
Last Modified ശനി, 4 ജൂണ്‍ 2022 (12:23 IST)
എറണാകുളത്തിനു പിന്നാലെ തൃശൂര്‍ ജില്ലയിലും കോവിഡ് വ്യാപനം അതിരൂക്ഷം. ഏതാനും ദിവസങ്ങളായി ജില്ലയില്‍ പ്രതിദിന രോഗികള്‍ നൂറിന് മുകളിലാണ്. ജില്ലയില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ആളുകള്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കൂടി. സാനിറ്റൈസറിന്റെ ഉപയോഗവും കുറഞ്ഞു. ഈ നിലയ്ക്ക് പോയാല്‍ പ്രതിദിന രോഗികളുടെ എണ്ണം 200 കടക്കുമെന്നാണ് വിലയിരുത്തല്‍. ദിവസം ഒരു കോവിഡ് രോഗി മാത്രമുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നാണ് എണ്ണം കുത്തനെ കൂടിയത്.
വ്യാഴാഴ്ച ജില്ലയില്‍ 136 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയും രോഗികളുടെ എണ്ണം നൂറ് കടന്നു. അതിനു മുന്‍പുള്ള ദിവസങ്ങളിലും നൂറിന് മുകളിലായിരുന്നു കോവിഡ് രോഗികളുടെ എണ്ണം. ജില്ലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി കേസുകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കോവിഡിന് പുറമേ തൃശൂര്‍ ജില്ലയില്‍ മറ്റ് പകര്‍ച്ച വ്യാധികളും രൂക്ഷമാണ്. ജില്ലയില്‍ പലയിടത്തും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൂടാതെ ഷിഗല്ല, വെസ്റ്റ് നൈല്‍ ഭീതിയും നിലനില്‍ക്കുന്നു.