സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ഭരണമാറ്റത്തിലേക്ക് നയിക്കുന്ന രീതിയിലുള്ള ഭരണവിരുദ്ധവികാരമില്ലെന്നാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍

Kerala Congress, LDF, UDF, Kerala Congress will continue in LDF
രേണുക വേണു| Last Modified വെള്ളി, 27 ജൂണ്‍ 2025 (14:14 IST)
Pinarayi Vijayan, Roshy Augustine and Jose K Mani

എല്‍ഡിഎഫില്‍ തുടരാന്‍ കേരള കോണ്‍ഗ്രസ് (എം) വിഭാഗത്തിന്റെ തീരുമാനം. മുന്നണി മാറ്റത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയിലില്ലെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി മുന്‍പുണ്ടായിരുന്ന ചില ഘടകകക്ഷികളോടു ചര്‍ച്ച നടത്തിയെന്ന യുഡിഎഫ് അവകാശവാദത്തിനു പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ഭരണമാറ്റത്തിലേക്ക് നയിക്കുന്ന രീതിയിലുള്ള ഭരണവിരുദ്ധവികാരമില്ലെന്നാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍. ഭരണത്തുടര്‍ച്ചയ്ക്കുള്ള അന്തരീക്ഷണമാണ് നിലവില്‍ ഉള്ളതെന്നും ഇപ്പോള്‍ മുന്നണി വിടുന്നത് ദോഷം ചെയ്യുമെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം കൂട്ടായി നിലപാടെടുത്തു.

മുന്നണി മാറ്റം സംബന്ധിച്ചു ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണിയും പറയുന്നു. പാര്‍ട്ടിയില്‍ ആരും ഇക്കാര്യത്തെപറ്റി ചര്‍ച്ച ചെയ്തിട്ടില്ല. ഇതു സംബന്ധിച്ചു പാര്‍ട്ടി കൃത്യമായ തീരുമാനമെടുത്തിട്ടുണ്ട്. ഇടതുമുന്നണിയില്‍ തങ്ങള്‍ പൂര്‍ണ സന്തുഷ്ടരാണെന്നും ജോസ് കെ.മാണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :