ബിജെപിയെ കൂട്ടുപിടിച്ച് ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കും; ഫ്രാന്‍സിസ് ജോര്‍ജിനെ ഒതുക്കാന്‍ മാണിയുടെ കുതന്ത്രങ്ങള്‍

കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കെഎം മാണിയുടെ അധികാര മോഹം

കേരളാ കോണ്‍ഗ്രസിലെ (എം) , കെഎം മാണി , പിജെ ജോസഫ് , ബിജെപി , ഫ്രാന്‍സിസ് ജോര്‍ജ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (00:59 IST)
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കേരളാ കോണ്‍ഗ്രസിലെ (എം) പ്രശ്‌നങ്ങള്‍ക്ക് കാരണം പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുടെ അധികാര മോഹമാണെന്ന് റിപ്പോര്‍ട്ട്. ജോസ് കെ മാണിക്ക് വേണ്ടി
ബിജെപിയുമായി പാര്‍ട്ടി ബാന്ധവമുണ്ടാക്കുമെന്ന സംശയമാണ് പിജെ ജോസഫിന്റെയും കൂട്ടരുടെയും ഉറക്കം കെടുത്തുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

നിലവിലെ സാഹചര്യത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുകയെന്നത് അസാധ്യമായതിനാല്‍ സിപിഎം അധികാരത്തിലെത്തിയാല്‍ ബിജെപിയോട് ചേര്‍ന്നുകൊണ്ട് ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാന്‍ നീക്കം നടത്താനാണ്
മാണിയുടെ നീക്കം. കൂടാതെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ജോസ് കെ മാണിയെ കൊണ്ടുവരുന്നതില്‍ പഴയ ജോസഫ് വിഭാഗം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുമുണ്ട്. കൂടാതെ മാണിയുടെ ഇഷ്‌ടക്കാര്‍ക്ക് സീറ്റ് നല്‍കുകയും ജോസഫിന്റെ ശക്തിയും വിഭാഗത്തെ ഏകോപിപ്പിക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ ഒഴിവാക്കാന്‍ മാണി നടത്തുന്ന അടിക്കളികളുമാണ് കേരളാ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന് പാര്‍ട്ടി ലീഡറാക്കാനാണ് നീക്കം. അതിന് ഒരു തരത്തിലുള്ള എതിര്‍ ശബ്ദവുംപാര്‍ട്ടിയില്‍ നിന്നും ഉണ്ടാകാതിരിക്കണമെങ്കില്‍ ഇപ്പോള്‍ തന്നെ ജോസ് കെ മാണിക്ക് മുകളില്‍ മറ്റൊരു അധികാരസ്ഥാനം ഉണ്ടാകാന്‍ പാടില്ല. ഫ്രാന്‍സിസ് ജോര്‍ജിനെപ്പോലൊരു വ്യക്തി രംഗത്തുവരികയാണെങ്കില്‍ സ്വാഭാവികമായി ശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിയാം. ഈ സംശയം വച്ചാണ് നേരത്തെ സ്വന്തം മകനെപ്പോലെയെന്ന് പറഞ്ഞ് കൂടെക്കൊണ്ടു നടന്നിരുന്ന പിസി തോമസിനെ മാണി വെട്ടിയത്.
മറ്റുള്ളവരെ അപേക്ഷിച്ച് കുറേക്കൂടി മാന്യനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് എല്ലായിടത്തുനിന്നും അംഗീകാരമുണ്ട്. ഇത് തന്റെ മകന് തിരിച്ചടിയാകുമെന്ന് വ്യക്തമായി അറിയാമെന്നുള്ളതുകൊണ്ടാണ് മാണി ഇത്തരം രാഷ്ട്രീയനീക്കങ്ങള്‍ നടത്തുന്നതെന്നാണ് വിമതന്മാര്‍ പറയുന്നത്. സംഘടനാ മികവിലും പ്രവര്‍ത്തന ശൈലിയിലും ഫ്രാന്‍സിസ് ജോര്‍ജ് മുന്നില്‍ നില്‍ക്കുന്നതും കത്തോലിക്കസഭയുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്യുന്നത് മാണിക്ക് തലവേദന ഉണ്ടാക്കുന്നുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :