കേരളാ കോണ്‍ഗ്രസ് (എം) വിമതര്‍ ഇടതുമായി ചര്‍ച്ച നടത്തി; ഘടക കക്ഷിയാക്കാമെന്നും ആറു സീറ്റ് നല്‍കാമെന്നും ഉറപ്പ് ലഭിച്ചതായി റിപ്പോര്‍ട്ട്

കേരളാ കോണ്‍ഗ്രസ് വിട്ടുവന്നാല്‍ ഘടക കക്ഷിയാക്കാമെന്നും ആറു സീറ്റ് നല്‍കാമെന്നും ഉറപ്പു നല്‍കിയതായുമാണ് വിവരം

  കേരളാ കോണ്‍ഗ്രസ് എം , പിജെ ജോസഫ് , കെ എം മാണി , യുഡിഎഫ് , കോണ്‍ഗ്രസ്
കോട്ടയം| jibin| Last Modified ഞായര്‍, 28 ഫെബ്രുവരി 2016 (16:09 IST)
കേരളാ കോണ്‍ഗ്രസ് എം വിമതവിഭാഗം ഇടതുമുന്നണിയിലേക്കെന്നു റിപ്പോര്‍ട്ട്. പിജെ ജോസഫ് വിഭാഗത്തിലെ പ്രബലരായ ഡോ കെസി ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവരുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തുകയും കേരളാ കോണ്‍ഗ്രസ് വിട്ടുവന്നാല്‍ ഘടക കക്ഷിയാക്കാമെന്നും ആറു സീറ്റ് നല്‍കാമെന്നും ഉറപ്പു നല്‍കിയതായുമാണ് വിവരം.

കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കേണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് കെഎം മാണിയുടെ നിക്കങ്ങള്‍ പൊളിഞ്ഞതും കേരളാ കോണ്‍ഗ്രസ് വിമതവിഭാഗം ഇടതുമുന്നണിയിലേക്ക് പോകാന്‍ തീരുമാനിച്ചതുമെന്നുമാണ് റിപ്പോര്‍ട്ട്. യുഡിഎഫില്‍ നിന്ന് അധിക സീറ്റ് ലഭിച്ചാല്‍ ജോസഫ് ഗ്രേൂപ്പിന്റെ ആവശ്യം പരിഗണിക്കാമെന്നാണ് മാണി പറഞ്ഞിരുന്നത് എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമത വിഭാഗം ഇടതു നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

ഫ്രാന്‍സിസ്‌ ജോര്‍ജിന്‌ മൂവാറ്റുപുഴയിലും ഡോ കെസി ജോസഫിന്‌ ചങ്ങനാശേരിയിലും ആന്റണി രാജുവിന്‌ തിരുവനന്തപുരത്തും സീറ്റ്‌ നല്‍കാമെന്നായിരുന്നു സിപിഎമ്മിന്റെ വാഗ്‌ദാനം. കൂടാതെ കേരളാ കോണ്‍ഗ്രസില്‍ ജോസ് കെ മാണിയെ മാത്രമാക്കിയാണ് പ്രവര്‍ത്തനം നടക്കുന്നതെന്നും മറ്റ് നേതാക്കളെ മാണി വിഭാഗം ഒഴിവാക്കുകയുമാണെന്നുമാണ് ജോസഫ് വിഭാഗം വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :