അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം; തമിഴ്‌നാട് സ്വദേശി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (12:46 IST)
അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട തൊടുപുഴ റോഡിലാണ് അപകടം നടന്നത്. തമിഴ്നാട് സ്വദേശി ആര്‍ അറുമുഖനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

പോണ്ടിച്ചേരിയില്‍ നിന്നും സന്നിധാനത്തേക്ക് പോകുകയായിരുന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :