Kerala Budget 2024: കേരള വിരുദ്ധർക്ക് നിരാശരാകാം, എട്ട് വർഷം മുൻപത്തെ കേരളമല്ല, ഇന്നത്തേത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (10:22 IST)
എട്ട് വര്‍ഷം മുന്‍പുണ്ടായിരുന്ന കേരളമല്ല ഇന്നത്തേതെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പാണ് 8 വര്‍ഷത്തിനിടെ സംസ്ഥാനം കൈവരിച്ചതെന്ന് ധനമന്ത്രി.

പല രംഗത്ത് മുന്നില്‍ നില്‍ക്കുമ്പോഴും അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം പിറകിലായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇതില്‍ മാറ്റം വന്നു. 8 വര്‍ഷം മുന്‍പുണ്ടായിരുന്ന കേരളമല്ല ഇപ്പോഴുള്ളത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചത്. കേന്ദ്രനടപടികള്‍ കേരളത്തെ വലിയ സാമ്പത്തിക ഉപരോധത്തിലേയ്ക്കാണ് എത്തിച്ചിരിക്കുന്നത്. എന്നാല്‍ വെറുതെയിരിക്കില്ല. അതിനുള്ള നിര്‍ദേശങ്ങളാണ് ബജറ്റില്‍ മുന്നോട്ട് വെയ്ക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :