Kerala Budget 2024: തകര്‍ക്കാനാവില്ല കേരളത്തെ, കേന്ദ്രത്തിന്റേത് ശത്രുതാ മനോഭാവം; സംസ്ഥാന ബജറ്റ് ആരംഭിച്ചു

വിഴിഞ്ഞത്ത് എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. മേയില്‍ തുറക്കും

Kerala Budget 2024, KN Balagopal
രേണുക വേണു| Last Updated: തിങ്കള്‍, 5 ഫെബ്രുവരി 2024 (10:25 IST)
KN Balagopal

2024: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റാണ് ഇത്. രാവിലെ ഒന്‍പതിന് തന്നെ ബജറ്റ് അവതരണം ആരംഭിച്ചു. 'തകരില്ല, തകര്‍ക്കാനാവില്ല കേരളത്തെ' എന്നു പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടന ആണെന്ന് ധനമന്ത്രി പറഞ്ഞു.

മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റും. അതിനായി സ്വകാര്യ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യും.

ടൂറിസം, വ്യവസായം, തുറമുഖം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നത്.

കേന്ദ്ര അവഗണന തുടരുന്നു. കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകണമെന്ന് ധനമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍ വികസനം അവഗണിച്ചു

വിഴിഞ്ഞത്ത് എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. മേയില്‍ തുറക്കും.

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ സ്ഥാപിക്കുമെന്ന് ധനമന്ത്രി


സര്‍ക്കാരിനെതിരായ ധൂര്‍ത്ത് ആക്ഷേപത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ധനമന്ത്രി

വിവിധ മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും

ഇതുവരെ ലൈഫ് പദ്ധതിക്കായി 17,104.87 കോടി രൂപ ചെലവഴിച്ചതായി ധനമന്ത്രി. 2025 മാര്‍ച്ചോടെ ലൈഫ് പദ്ധതി പ്രകാരം അഞ്ചുലക്ഷം വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി

2025 നവംബര്‍ മാസത്തോടെ സംസ്ഥാനത്ത് അതിദാരിദ്ര്യമുള്ള മുഴുവന്‍ കുടുംബങ്ങളും ഈ അവസ്ഥയില്‍ നിന്ന് മോചിതരാകുമെന്ന് ധനമന്ത്രി

നാലുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ നികുതി വരുമാനം ഇരട്ടിയായി




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :