Kerala Budget 2024: സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്

നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

രേണുക വേണു| Last Modified ബുധന്‍, 10 ജനുവരി 2024 (15:18 IST)

Kerala Budget 2024: നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍ ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും നിയമസഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി രണ്ടിനാണ് സംസ്ഥാന ബജറ്റ്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം നടത്തും.

നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് നിയമസഭ സമ്മേളനം ചേരുന്നത്. നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

സര്‍ക്കാരില്‍ പുതുതായി രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം നടക്കുന്ന ആദ്യ നിയമസഭ സമ്മേളനം കൂടിയാണ് ഇത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :