1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Budget 2021

കടം കയറി ജനം നടുവൊടിഞ്ഞിരിപ്പാണ്, ബജറ്റ് വെറും തള്ള് മാത്രമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ധനമന്ത്രി
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് വെറും പൊള്ളയെന്ന് പികെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾ കടം കയറി നടുവൊടിഞ്ഞ നിലയിലാണ്. ഭരണ നേട്ടങ്ങളൊന്നും എടുത്ത് പറയാൻ ഇല്ല.  തള്ള് മാത്രമാണ് ബജറ്റിലുള്ളതെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
 
സംസ്ഥാനത്ത് തൊഴിലില്ലായ്‌മ അതിരൂക്ഷമാണ്. അതിനെ മറികടക്കാനായി ഫലപ്രദമായ ഒരു പദ്ധതിയും ഇല്ല. ജനങ്ങൾ ബജറ്റ് നിര്‍ദ്ദേശങ്ങളെ ഒന്നും ഗൗരവമായി എടുക്കില്ലെന്നും  പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ന്യായ് പദ്ധതി കേരളത്തിൽ എങ്ങനെ നടപ്പാക്കുമെന്നതിൽ നമന്ത്രി തോമസ് ഐസക്കുമായി സംവാദത്തിനു യുഡിഎഫ് തയ്യാറാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അടുത്ത ലേഖനം
കർണാടകയിലെ ധർവാഡിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം