കേരള ബജറ്റ് - കേരളത്തെ അറിവിന്റെ കേന്ദ്രമാക്കും; 10 ഐഐടികള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക്

10 ഐഐടികള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 50 കോടി രൂപ വകയിരുത്തി.

തിരുവനന്തപുരം| priyanka| Last Modified വെള്ളി, 8 ജൂലൈ 2016 (10:13 IST)
കേരളത്തെ അറിവിന്റെ കേന്ദ്രമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2016 കേരള ബജറ്റില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചാണ് കേരളത്തെ അറിവിന്റെ കേന്ദ്രമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. 10 ഐഐടികള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 50 കോടി രൂപ വകയിരുത്തി.

വിദ്യാഭ്യാസവായ്പാ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു.
ഗവ.ആര്‍ട്‌സ് കോളേജുകളും എഞ്ചിനിയറിംഗ് കോളജുകളും നവീകരിക്കാന്‍ 250 കോടിരൂപ അനുവദിച്ചു. രണ്ട് വര്‍ഷത്തിനകം നവീകരണം പൂര്‍ത്തിയാക്കും. കേരള സര്‍വ്വകലാശാലയ്ക്ക് 25, കാലിക്കറ്റ്, എംജി, കണ്ണൂര്‍, സര്‍വ്വകലാശാലകള്‍ക്ക് 24 കോടി രൂപയും മലയാളം സര്‍വ്വകലാശാലയ്ക്ക് 7 കോടി രൂപയും വകയിരുത്തി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :