തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 8 ജൂലൈ 2016 (10:24 IST)
തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി ഒരുക്കാന്‍ അമ്പതു കോടി രൂപ ബജറ്റില്‍ വകയിരുത്തി. നാടക തിയറ്റര്‍, സിനിമ തിയറ്റര്‍, സെമിനാര്‍ഹാള്‍, താമസസൗകര്യം എന്നിവയോട് കൂടിയ കലാസാംസ്‌കാരിക സമുച്ചയം എല്ലാ ജില്ലകളിലും സ്ഥാപിക്കും.
ഒരു കലാസാംസ്‌കാരിക സമുച്ചയം സ്ഥാപിക്കാന്‍ നാല്‍പ്പത് കോടി രൂപ നീക്കിവെയ്ക്കും. നവോത്ഥാന നായകന്മാരുടെ പേരില്‍ മണ്ഡപം നിര്‍മ്മിക്കും. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ സമിതിക്കുള്ള വാര്‍ഷിക ഗ്രാന്റ് 30 ലക്ഷമാക്കി ഉയര്‍ത്തി.
പയ്യന്നൂരില്‍ പൂരക്കളി അക്കാദമി സ്ഥാപിക്കും. കെ എസ് ഡി പിയുടെ നേതൃത്വത്തില്‍ പൊതുമേഖലയില്‍ മരുന്ന് കമ്പനി സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.