സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (19:25 IST)
സംസ്ഥാനത്ത് ഓട്ടോ,ടാക്‌സി നിരക്കുകള്‍ കൂട്ടുന്നു. ഓട്ടോ, ടാക്‌സി യാത്രാ നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി ആന്റണി രാജു. ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ യാത്രാനിരക്ക് വര്‍ധന ഒരുമിച്ച് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓട്ടോ നിരക്ക് 1.5 കിലോമീറ്ററിന് 30 രൂപയാക്കും. ശേഷമുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും. ടാക്‌സി നിരക്ക് 1500 സിസി വരെയുള്ളവയ്ക്ക് 5 കി.മീ വരെ 210 രൂപയും ശേഷമുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സിക്ക് മിനിമം നിരക്ക് 240 രൂപയുമായിരിക്കും പുതിയ നിരക്ക്. അന്തിമ നിരക്ക് പിന്നീട് തീരുമാനിക്കും.