ബിജെപിക്ക് വളരാനാവുന്ന മണ്ണല്ല കേരളത്തിലേത്, നേമത്തെ ബിജെപി അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified ശനി, 3 ഏപ്രില്‍ 2021 (11:35 IST)
ബിജെപിക്ക് വളരാനാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മതനിരപേക്ഷതയുടെ കേന്ദ്രമാണ് കേരളം. നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് തള്ളിവിടാനും ആർഎസ്എസ് നടത്തിയ നീക്കം ഒരുഘട്ടത്തിലും ഇവിടെ വിജയിപ്പിക്കാനായിട്ടില്ല. അതിനെതിരെ നിതാന്ത ജാഗ്രത കേരളത്തില്‍ പൊതുവില്‍ മതനിരപേക്ഷ ശക്തികള്‍ പാലിച്ചിട്ടുണ്ട്. ഇടതുപക്ഷം അതിന്റെ മുൻപന്തിയിൽ നിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസും യു‌ഡിഎഫും സഹായിച്ചതുകൊണ്ടാണ് ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് തുറക്കാനായത്. കഴിഞ്ഞ തവണ ബിജെപി നേമത്ത് തുടങ്ങിയ അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :