തപാല്‍ ബാലറ്റ് അനുവദിക്കുന്നത് ഇങ്ങനെ

ശ്രീനു എസ്| Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (12:28 IST)
കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തപാല്‍ ബാലറ്റ് അനുവദിക്കുക. തപാല്‍ വോട്ടിന് അപേക്ഷിച്ച വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘവും സൂക്ഷ്മ നിരീക്ഷകരും സന്ദര്‍ശിച്ച് തപാല്‍ ബാലറ്റ് നല്‍കും. വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഉദ്യോഗസ്ഥരെ തിരിച്ചേല്‍പ്പിക്കാം.

വോട്ടര്‍പട്ടികയില്‍ തപാല്‍ ബാലറ്റ് അനുവദിച്ചവരുടെ വിവരം വരണാധികാരി രേഖപ്പെടുത്തും. തപാല്‍ ബാലറ്റ് അനുവദിച്ചവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ വോട്ടര്‍പ്പട്ടികയുടെ പകര്‍പ്പ് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും നല്‍കും. തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്ന സമയക്രമവും സ്ഥാനാര്‍ഥികളെ അറിയിക്കും. സ്ഥാനാര്‍ഥികള്‍ക്ക് അംഗീകൃത പ്രതിനിധികളെ വരണാധികാരിയുടെ മുന്‍കൂര്‍ അനുമതിയോടെ തപാല്‍ വോട്ട് വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം അനുവദിക്കാം. തപാല്‍വോട്ട് രേഖപ്പെടുത്താന്‍ സഹായിയെ ആവശ്യമുള്ളവര്‍ക്ക് (കാഴ്ചപരിമിതര്‍, ശാരീരിക അവശതയുള്ളവര്‍) അനുവദിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :