ശബരിമല വിഷയം ആയുധമാക്കാന്‍ ശ്രമിച്ചെങ്കിലും വിലപ്പോയില്ല; കഴക്കൂട്ടത്ത് വിജയം സുഗമമെന്ന് കടകംപള്ളി

ശ്രീനു എസ്| Last Updated: ഞായര്‍, 2 മെയ് 2021 (08:01 IST)
കഴക്കൂട്ടത്ത് വിജയം സുനിശ്ചിതമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ എതിരാളികള്‍ ശബരിമല വിഷയം ചര്‍ച്ചയാക്കാന്‍ ശ്രമിച്ചെങ്കിലും വിലപോയില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലവും കഴക്കൂട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മനോരമയുടെ എക്‌സിറ്റ്‌പോള്‍ ഫലപ്രകാരം കഴക്കൂട്ടത്ത് ബിജെപിയുടെ ശോഭാ സുരേന്ദ്രന്‍ കടകംപള്ളിയെ അട്ടിമറിക്കുമെന്നാണ് സൂചന. 2.80 ശതമാനം മാര്‍ജിനില്‍ മന്ത്രി കടകംപള്ളി പിന്നിലാകുമെന്നാണ് പ്രവചനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :