ഭരണത്തുടര്‍ച്ച: 73സീറ്റുകളോടെ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍ സര്‍വേ

ശ്രീനു എസ്| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (22:56 IST)
സംസ്ഥാനത്ത് 73സീറ്റുകളോടെ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ് പോള്‍ സര്‍വേ. അതേസമയം യുഡിഎഫിന് 64 സീറ്റുകളാണ് ലഭിക്കുന്നത്. എന്‍ഡിഎക്ക് രണ്ടു സീറ്റും ജനപക്ഷത്തിന് ഒരു സീറ്റുമാണ് പ്രവചിക്കപ്പെട്ടത്.

തലസ്ഥാനജില്ലയില്‍ നാലുമണ്ഡലങ്ങളില്‍ അട്ടിമറിക്ക് സാധ്യതയുണ്ട്. വര്‍ക്കല, കഴക്കൂട്ടം, നേമം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളാണിത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മുന്നിലെത്തുമെന്നും മന്ത്രി കടകം പള്ളി പിന്നിലാകുമെന്നാണ് പ്രവചനം. അതേസമയം നേമത്ത് എല്‍ഡിഎഫ് മുന്നിലെത്തുമെന്നും ബിജെപി പിന്നിലാകുമെന്നുമാണ് പ്രവചനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :