ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ സർക്കാർ സമ്മർദ്ദമെന്ന് കെമാൽ പാഷ

Sumeesh| Last Modified ശനി, 15 സെപ്‌റ്റംബര്‍ 2018 (15:06 IST)
കൊച്ചി: കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയതായുള്ള കേസിൽ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനു പിന്നിൽ സർക്കാർ സമ്മർദ്ദമുണ്ടെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ. അറസ്റ്റ് ചെയ്യുന്നതിനു പോലീസ് നിയമപരമായി യാതൊരു തടസവുമില്ലെന്നും പറഞ്ഞു.

സത്യവാങ്‌മൂലത്തിൽ ബിഷപ്പിനെതിരെ തെളിവുകൾ നിരത്തിയ പൊലീസ് ഇപ്പോൾ മലക്കം മറിയുകയാണ്. സത്യവാങ്മൂലത്തിലെ വിവരങ്ങൾ മത്രം മതി ഫ്രാകോ മുളക്കലിനെ അറസ്റ്റ് ചെയ്യാനെന്നും പൊലീസിനു മേൽ സർക്കാരിന്റെ സമ്മർദ്ദം ഉണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും കെമാൽ പാഷ പറഞ്ഞു

പൊലീസും ഫ്രാങ്കോ മുളക്കലും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുള്ളതികൊണ്ടാണ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതെന്നും. ബിഷപ്പ് മുൻ‌കൂർ ജാമ്യം തേടാത്തത് ഇതിന്റെ തെളിവാ‍ണെന്നും നേരത്തെ കെമാൽ പാഷ ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :