വീട്ടിൽ എപ്പോഴും ഐശ്വര്യം നിറഞ്ഞുനിൽക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം !

Sumeesh| Last Modified ശനി, 15 സെപ്‌റ്റംബര്‍ 2018 (12:33 IST)
വീടുകളിൽ എപ്പോഴും പോസിറ്റീവ് എനർജ്ജി നിലനിൽക്കുകയാണെങ്കിൽ മാത്രമേ അവിടെ താമസിക്കുന്നവർക്ക് സന്തോഷവും സമാധാനവും ഉണ്ടാവും. മാനസികവും ശാരീരികവുമായ ഉല്ലാസമാണ് എല്ലാ വിജയങ്ങൾക്ക് പിന്നിലെയും മൂല കാരണം. ഇത് നേടുന്നതിനായി വാസ്തു പ്രകാരം ചില കര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ഭൂമിയുടെ കാന്തിക വലയവും വായൂ സഞ്ചാരവുമെല്ലാം നമ്മുടെ വീടിനെയും അതുവഴി നമ്മുടെ ജീവിതത്തെ തന്നെയും സ്വാധീനിക്കാൻ കഴിവുള്ളവയാണ്. അതിനാൽ ഇവയെല്ലാം ശരിയായ ചം‌ക്രമണം നടത്താനാകുംവിധം മാത്രമേ വീടുകൾ നിർമ്മിക്കാവു. വാസ്തു പുരുഷൻ വടക്കു കിഴക്കെ മൂലയിൽ നിന്നും ശ്വാസമെടുക്കുകയും തെക്കു കിഴക്കെ മൂലയിൽ സംഭരിക്കുകയുമാണ് ചെയ്യുന്നത്.

അതിനാൽ വടക്കുക് കിഴക്കേ മൂലയിൽ വലിയ വാതിലുകളും ജനാലകളും പണിയുകയും തെക്കു കിഴക്കേ മൂലയിൽ ചെറിയ ജനാലകൾ പണിയുകയുമാണ് വേണ്ടത്. ഇത് വീടിനകത്ത് എപ്പോഴും പോസിറ്റീവ് എനർജിയെ നിറക്കും. വീടിന്റെ വടക്കു കിഴക്ക് ദിക്കിലെ ജനാലകൾ എപ്പോഴും തുറന്നിടാൻ ശ്രദ്ധിക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :