'ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിയുന്നു'; മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള അടിയിൽ സതീശൻ ഗ്രൂപ്പിനു കടുത്ത അതൃപ്തി

യുഡിഎഫിനെ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസത്തോടെ നയിച്ചത് സതീശനാണ്

UDF, 2026 Elections, V D Satheesan, Kerala News,യുഡിഎഫ്, കേരള തിരെഞ്ഞെടുപ്പ്, വി ഡി സതീശൻ, കേരള വാർത്ത
V D Satheesan
WEBDUNIA| Last Modified വ്യാഴം, 16 ഏപ്രില്‍ 2026 (16:03 IST)

തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് ആരാകണം മുഖ്യമന്ത്രി എന്നതിനെ ചൊല്ലി കോൺഗ്രസിൽ നടക്കുന്ന അടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അനുകൂലിക്കുന്ന ഗ്രൂപ്പിൽ കടുത്ത അതൃപ്തി. ആവശ്യം കഴിഞ്ഞപ്പോൾ സതീശനെ കറിവേപ്പിലയാക്കുകയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അടക്കമുള്ള നേതാക്കൾ ചെയ്യുന്നതെന്നാണ് സതീശനുമായി അടുത്ത കോൺഗ്രസ് നേതാക്കളുടെ വിമർശനം.

യുഡിഎഫിനെ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസത്തോടെ നയിച്ചത് സതീശനാണ്. പ്രതിപക്ഷ നേതാവായി വി.ഡി.സതീശൻ എത്തിയ ശേഷമാണ് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നേറിയത്. ടീം യുഡിഎഫ് എന്ന നിലയിൽ മുന്നണിക്കുള്ളിൽ ഐക്യം കൊണ്ടുവരാൻ സതീശനു കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം തമസ്‌കരിച്ചാണ് ഇപ്പോൾ കെ.സി.വേണുഗോപാലിനായി ഒരു വിഭാഗം നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്. സതീശനെ അവഗണിക്കാൻ എന്തെങ്കിലും ശ്രമമുണ്ടായാൽ ശക്തമായി എതിർക്കുമെന്നും സതീശനെ പിന്തുണയ്ക്കുന്നവർ പറയുന്നു.

കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ മുതൽ തിരുവനന്തപുരത്തെ കോൺഗ്രസിന്റെ കൗൺസിലറായ വൈഷ്ണ വരെ കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ വേണുഗോപാൽ വേണമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിട്ടുണ്ട്. ഇതിനെ തള്ളാൻ കെ.സി.വേണുഗോപാൽ ഇതുവരെ തയ്യാറായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :