തെരഞ്ഞെടുപ്പ്‌ നീട്ടിക്കൊണ്‌ടുപോകുന്നതില്‍ കമ്മിഷന്റെ ഭാഗത്ത്‌ കുറ്റകരമായ അനാസ്ഥയെന്ന് കെ സി ജോസഫ്

തിരുവനന്തപുരം| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (16:42 IST)
തദ്ദേശ തെരഞ്ഞെടുപ്പ്‌ നീട്ടിക്കൊണ്‌ടുപോകുന്നതില്‍ കമ്മിഷന്റെ ഭാഗത്ത്‌ കുറ്റകരമായ അനാസ്ഥയുള്ളതായി മന്ത്രി കെ സി
ജോസഫ്‌. ജൂലൈ 31 നു തന്നെ വാര്‍ഡ്‌ വിഭജന പരിപാടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നിട്ടും എന്തുകൊണ്‌ടാണ്‌ കമ്മീഷന്‍ ഈ വിവരം കോടതിയെ അറിയിക്കാതിരുന്നതെന്നും കെ.സി. ജോസഫ്‌ ചോദിച്ചു.

അതേസമയം തദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ തീരുമാനമെടുക്കാമെന്ന് ഹൈക്കോടി വ്യക്തമാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും തമ്മിലുളള നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിന് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന യോഗം സര്‍ക്കാരിന് നിര്‍ണായകമാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :