കോഴിക്കോട്|
JOYS JOY|
Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (12:44 IST)
ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലേക്ക് തന്റെ പേര് നാമനിര്‍ദ്ദേശം ചെയ്തെങ്കിലും സ്ഥാനാര്‍ത്ഥിപട്ടിക വന്നപ്പോള്‍ പുറത്തായവരുടെ കൂട്ടത്തിലാണ് ഇടം ലഭിച്ചതെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബു. കോഴിക്കോട് സൗത്ത് മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാത്ഥിപട്ടികയിലും തന്റെ പേര് ഉണ്ടായിരുന്നു. ഡി സി സി പ്രസിഡന്റ് ആയതിനാല്‍ തന്റെ പേര് താന്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍, സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പട്ടികയില്‍ ഒന്നാമതാണ് തന്റെ പേരെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ നിറഞ്ഞ ചിരിയോടെ ആയിരുന്നു അബുവിന്റെ വാക്കുകള്‍ കേട്ടത്.
കുന്നമംഗലം സീറ്റില്‍ അവസാനനിമിഷം വരെ സ്ഥാനാര്‍ത്ഥിയായി പിരിഗണിക്കപ്പെട്ടിരുന്നു. അവസാന നിമിഷമാണ് പുറത്തായത്. എന്നാല്‍, ഇതില്‍ പരിഭവം പറയാതെ അതിനു കാരണം കണ്ടെത്താനും അബു മറന്നില്ല. മോഹന്‍ലാല്‍ നല്ല നടനാണ്. എന്ന് കരുതി പ്രേമം സിനിമയില്‍ നിവിന്‍ പോളിക്ക് പകരം മോഹന്‍ ലാല്‍അഭിനയിച്ചാല്‍ എങ്ങനെയിരിക്കുമെന്നായിരുന്നു അബുവിന്റെ ചോദ്യം.
ഓരോ സീറ്റിലും യോജിച്ചവരെ പാര്‍ട്ടി കണ്ടെത്തുകയായിരുന്നുവെന്നും കെ സി അബു പറഞ്ഞു.