എറണാകുളം|
jibin|
Last Modified ചൊവ്വ, 16 ജൂണ്‍ 2015 (07:57 IST)
കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ അഴിമതിയാരോപണം ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി എറണാകുളം സിജെഎം കോടതിയാണ് പരിഗണിക്കുക.
എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് ഇബ്രാഹിം കുഞ്ഞ് കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞ മുപ്പതാം തിയതി മൊഴി നല്‍കാന്‍ മന്ത്രി എത്തിയിരുന്നുവെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.