കൊല്ലം|
JOYS JOY|
Last Updated:
വ്യാഴം, 4 ഫെബ്രുവരി 2016 (12:23 IST)
അവസരത്തിനൊത്ത് എന്ത് വാഗ്‌ദാനം നല്കാനും തയ്യാറാകുന്നയാളാണ് ഉമ്മന്‍ ചാണ്ടിയെന്ന് മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍. കൊല്ലത്ത് ആണ് ഗണേഷ് ഇങ്ങനെ പറഞ്ഞത്. ചെയ്യാത്ത കുറ്റത്തിന് തന്നെ രാജിവെപ്പിച്ച തെറ്റിന് ഉമ്മന്‍ ചാണ്ടിയെ ദൈവം ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗണേഷ് കുമാര്‍ ഇങ്ങനെ പറഞ്ഞത്.
താന്‍ നിരപരാധിയാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് തുറന്നു പറഞ്ഞില്ല. ചെയ്യാത്ത കുറ്റത്തിനാണ് തന്നെക്കൊണ്ട് മന്ത്രിസ്ഥാനം രാജി വെപ്പിച്ചത്. കുടുംബപ്രശ്നത്തിന്റെ പേരില്‍ രാജി വെക്കേണ്ടി വന്ന തന്നോട് ഒരു നീതിയും ബാര്‍കോഴയില്‍ ഉള്‍പ്പെട്ട ബാബുവിനോട് മറ്റൊരു നീതിയുമാണ് മുഖ്യമന്ത്രി കാണിച്ചതെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.
മന്ത്രിസഭയെ മറിച്ചിടണമെന്ന് ഉണ്ടായിരുന്നെങ്കില്‍ രണ്ടുവര്‍ഷം മുമ്പ് ആകാമായിരുന്നു എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സോളാര്‍ ഗൂഢാലോചനക്കേസില്‍
തനിക്ക് പങ്കില്ല. മന്ത്രിസഭയെ മറിച്ചിടണമെന്നുണ്ടെങ്കില്‍ മുമ്പേ അത് ആകാമായിരുന്നു. അത്തരം പരിപാടികള്‍ക്ക് തങ്ങള്‍ പോയിട്ടില്ല, ഒരു മന്ത്രിസ്ഥാനം ഒഴിവാക്കാന്‍ വേണ്ടിയാണ് തന്നെക്കൊണ്ട് രാജി വെപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആരെയും ആക്രമിച്ചിട്ടില്ല, താനാണ് ആക്രമിക്കപ്പെട്ടത്. താന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.